
ആരോഗ്യകാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവശ്രദ്ധാലുവാണ് ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. യോഗപോലുളള വ്യായാമമുറകളുടെയും ഇഷ്ടവിഭവങ്ങളുടെയും ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുളള തന്റെ പ്രിയം സോഷ്യല്‍ മീഡിയയിലൂടെ മലൈക ഒട്ടേറെ തവണ വെളിപ്പെടുത്തിയിട്ടുണ്ട്.
തനി നാടന്‍ കേരളീയവിഭവമായ കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കുന്നതിന്റെ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയുടെ രൂപത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചുവന്ന ഹാര്‍ട്ട് ഇമോജിയോടൊപ്പം ശരിക്കും മലയാളി പെണ്‍കുട്ടി തന്നെ എന്ന ക്യാപ്ഷനോടെയാണ് മലൈക ചിത്രം പങ്കുവെച്ചിരിക്കുന്നത്.






