കൊച്ചി: സിറോ മലബാര്‍ സഭയില്‍ എല്ലാ രൂപതകളിലും ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെത്രാന്മാര്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. സിനഡല്‍ രൂപത്തില്‍ കുര്‍ബാന ആഘോഷിക്കാന്‍ എറണാകുളം അതിരൂപതയിലെ ഇടവകകളിലോ സ്ഥാപനങ്ങളിലോ വരുന്ന ബിഷപ്പുമാര്‍ക്ക് സൗകര്യം ഒരുക്കാന്‍ എല്ലാ വൈദികരോടും നിര്‍ദ്ദേശിക്കണമെന്ന് എറണാകുളം അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന് കത്തെഴുതിയതായും കര്‍ദിനാള്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
നിര്‍ദേശത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ:-
ബിഷപ്പുമാര്‍ എവിടെ പോയാലും സിനഡല്‍ രൂപത്തില്‍ മാത്രം വിശുദ്ധ കുര്‍ബാന ആഘോഷിക്കാന്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രമാണ് ഇക്കാര്യത്തില്‍ അല്പം ബുദ്ധിമുട്ടുള്ളത്. സിനഡല്‍ രൂപത്തില്‍ വിശുദ്ധ കുര്‍ബാന ആഘോഷിക്കാന്‍ എറണാകുളം അതിരൂപതയിലെ ഇടവകകളിലോ സ്ഥാപനങ്ങളിലോ വരുന്ന ബിഷപ്പുമാര്‍ക്ക് സൗകര്യം ഒരുക്കാന്‍ എല്ലാ വൈദികരോടും നിര്‍ദ്ദേശിക്കണമെന്ന് എറണാകുളം അതിരൂപതയുടെ എന്റെ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന് ഞാന്‍ കത്തെഴുതിയിട്ടുണ്ട്.
സുന്നഹദോസ് അംഗങ്ങള്‍ എന്ന നിലയില്‍ നാം സുന്നഹദോസില്‍ തീരുമാനിച്ച രൂപത്തില്‍ മാത്രമേ വിശുദ്ധ കുര്‍ബാന നടത്താവൂ. ഏകീകൃതമായ ആഘോഷം സഭയില്‍ നടപ്പിലാക്കിയിരിക്കുന്നതിനാല്‍, സിനഡല്‍ തീരുമാനത്തെ നാം അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.- കര്‍ദിനാള്‍ പറയുന്നു
മേജര്‍ ആര്‍ച്ച് ബിഷപിന്റെ സ്ഥാനിക ദേവാലയമെന്ന നിലയില്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കര്‍ദിനാ ക്രിസ്മസ് ദിനത്തില്‍ പാതിരാകുര്‍ബാന അര്‍പ്പിക്കുന്ന പതിവുണ്ട്. ഇത്തവണ സിനഡ് രീതിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള മുന്നോടിയാണ് ഈ നിര്‍ദേശം. ഏകീകൃത കുര്‍ബാനക്രമത്തിന്റെ ഉദ്ഘാടനം ബസിലിക്കയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കാനോന്‍ നിയമപ്രകാരം ഒഴിവ് നല്‍കിയതോടെ കര്‍ദിനാള്‍ തീരുമാനം മാറ്റുകയായിരുന്നു.
നവംബര്‍ 28 മുതലാണ് സഭയില്‍ അള്‍ത്താര-ജനാഭിമുഖ കുര്‍ബാന 50ഃ50 എന്ന നിലയില്‍ ആരംഭിച്ചത്. എന്നാല്‍ നാല് രുപതകള്‍ ജനാഭിമുഖ കുര്‍ബാന തുടരുകയായിരുന്നു. ഇതേതുടര്‍ന്ന് സിനഡ് തീരുമാനം അംഗീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതോടെ എറണാകുളം -അങ്കമാലി അതിരൂപത ഒഴികെയുള്ള രുപതകള്‍ ഏകീകൃത രീതിയിലേക്ക് മാറിയിരുന്നു.

Comments