
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് വിജയ് യേശുദാസ്. തന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാന്‍ വിജയ് സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ലുക്കിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം. താടിമീശയ്ക്ക് പുതിയ സ്റ്റൈലിഷ് ലുക്ക് കൊടുക്കുന്നതാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘വാത്തി കമിംഗ്’ എന്ന പാട്ട് ബാക്ക്ഗ്രൗണ്ടായി നല്കി ന്യൂ ലുക്ക് കമിംഗ് എന്ന് കൊടുത്താണ് വിജയ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘‘രണ്ടു വര്‍ഷങ്ങള്‍ക്ക് അവസാനം 🎅🏼 ’’ എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ. വീഡിയോയ്ക്ക് ഇടയില്‍ രസകരമായ ഇമോജിയും നല്‍കിയിട്ടുണ്ട്.






