മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ ഇറക്കിയത് ആരെന്ന ചോദ്യത്തിന് അന്നും ഇന്നും ഒറ്റപേരായിരിക്കും ഉത്തരം നോക്കിയ. സ്മാര്‍ട്ട് ഫോണുകളുടെ അതിപ്രസരത്തില്‍ പെട്ട് മുങ്ങിപ്പോയ ഫോണ്‍ പിന്നീട് ആഗോള ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയായിരുന്നു. എങ്കിലും ഫോണ്‍ ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
കിടിലം സ്മാര്‍ട്ട്ഫോണുകളുമായാണ് നോക്കിയയുടെ രണ്ടാം വരവ്. അടുത്തവര്‍ഷം ഫെബ്രുവരി മാസത്തിലായിരിക്കും നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നോക്കിയ ടെക്നോളജീസ് പുതിയ ഫോണ്‍ ഇറങ്ങുന്ന കാര്യം ചൈനയിലെ നോക്കിയ പ്രസിഡന്റ് മൈക്ക് വാങ്ങ് വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ നോക്കിയ ടാബ്ലെറ്റ് ഇറക്കുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആന്‍ഡ്രോയിഡ് നഗൗട്ടിലായിരിക്കും ഡി വണ്‍ സി ടാബ്ലെറ്റ് നോക്കിയ പുറത്തിറങ്ങുക എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. 13.8 ഇഞ്ചായിരിക്കും സ്ക്രീന്‍ വലിപ്പം. 32 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ടാബില്‍ 16 മെഗാപിക്സല്‍ പിന്‍കാമറയും 8 എംപി മുന്‍ കാമറയുമുണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ട്.
ഇത് അടക്കം മൂന്നു മുതല്‍ നാലു ഉല്പന്നങ്ങള് വരെയാണ് പുതിയ ശ്രേണിയില്‍ നോക്കിയ എത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റുമായുള്ള നോക്കിയ കരാര്‍ ഈ വര്‍ഷം അവസാനമാണ് തീരുന്നത്. ഈ കരാര്‍ അവസാനിച്ചാല്‍ വീണ്ടും സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തിരിച്ചെത്തുവാന്‍ നോക്കിയ തീരുമാനിച്ചിരിക്കുന്നത്. ഫിന്‍ലാന്റിലെ എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിക്കുന്ന നോക്കിയയുടെ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉടന്‍ വിപണിയിലേക്കെത്തുന്നത്.
നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണിന് 2കെ റെസല്യൂഷനാണുള്ളത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്കുന്ന ഫോണിന് ഐപി68 സെര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി എസ് 7 എഡ്ജിനും ഗാലക്സി എസ് 7 നും ഒപ്പം നില്ക്കുന്ന സ്മാര്‍ട്ട്ഫോണുകളായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്‍ഡ്രോയിഡ് 7.0 നൂഗ ആയിരിക്കും നോക്കിയയുടെ പുതിയ ഫോണില്‍ ഉപയോഗിക്കുകയെന്ന് ഗിസ്മോ ചൈന റിപ്പോര്‍ട്ടു ചെയ്തിരുന്നു. സ്നാപ്ഡ്രാഗണ്‍ 820 ചിപ് സെറ്റായിരിക്കും ഈ ഫോണുകള്‍ക്കുണ്ടാവുക. പൂര്‍ണ്ണമായും മെറ്റല്‍ ബോഡിയില്‍ ഇറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഐഫോണുകളിലുമുള്ളപോലെ ഫിംഗര്‍ പ്രിന്റ് സ്കാനറുകളും ഉണ്ടായിരിക്കും.






