
2021ല്‍ ഐപിഒവഴി കമ്പനികള്‍ 1.19 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോള്‍ നിക്ഷേപക ബാങ്കുകള്‍ ഫീസിനത്തില്‍ സ്വന്തമാക്കിയത്് 2,600 കോടി രൂപ.
2017ലെ മുന്‍ റെക്കോഡിന്റെ നാലിരട്ടിയിലേറെതുകയാണ്, പ്രാരംഭ ഓഹരി വിലപനയ്ക്ക് നേതൃത്വം നല്കിയ ബാങ്കുകള്‍ ഈടാക്കിയത്. ഓണ്‍ലൈന്‍ പലചരക്ക് കടകള്‍, ഭക്ഷ്യവിതരണ സറ്റാര്‍ട്ടപ്പുകള്‍, ബ്യൂട്ടി സോറ്ററുകള് ഉള്‍പ്പെടെ 110ലധികം കമ്പനികളാണ് 2021 കലണ്ടര്‍വര്‍ഷം വിപണിയില്‍ ലിസ്റ്റ് ചെയ്തത്.
വണ്‍97 കമ്യൂണിക്കേഷന്‍സ്, സൊമാറ്റോ, പോളിസി ബസാര്‍ തുടങ്ങിയ നിരവധി സറ്റാര്ട്ടപ്പുകളാണ് ഈ വര്‍ഷം വിപണിയിലെത്തിയത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഐപിഒയിലൂടെ പേടിഎം സമാഹരിച്ചത് 18,300കോടി രൂപയാണ്.
ഇതിനുമുമ്പ് ഏറ്റവുംകൂടുതല്‍ മൂലധന സമാഹരണനടന്ന 2017ല്‍ 36 കമ്പനികള്‍ ചേര്‍ന്ന് 68,827 കോടി രൂപയാണ് സമാഹരിച്ചത്. 2020ലാകട്ടെ 15 കമ്പനികള്‍ ചേര്‍ന്ന് 26,613 കോടി രൂപയാണ് നേടി.
2022ലും ഐപിഒ മുന്നേറ്റംതുടരുമെന്നുതന്നെയാണ് വിലയിരുത്തല്‍.






