
അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നീലരാത്രി " എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവഹിക്കുന്നു.
ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു ആണ് ചിത്രം നിർമിക്കുന്നത്. സംഗീതം അരുൺ രാജ്, എഡിറ്റർ സണ്ണി ജേക്കബ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ. ലൈൻ പ്രൊഡ്യൂസർ നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ,മാനുവൽ ലാൽബിൻ.






