അസിനെപ്പോലെ തന്നെ മകള്‍ അരിനും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്. വളരെ അപൂര്‍വമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭര്‍ത്താവ് രാഹുലും പങ്കുവയ്ക്കാറുളളൂ. ഇപ്പോഴിതാ മകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് അസിന്. മകള്‍ക്കൊപ്പമുളള ക്രിസ്മസ് ആഘോഷത്തിനിടയില്‍ നിന്നും പകര്‍ത്തിയ ഏതാനും ചിത്രങ്ങളാണ് അസിന് പങ്കുവച്ചിരിക്കുന്നത്. ക്രിസ്മസ് ട്രീയ്ക്കും കേക്കിനുമരികെ ചിരിയോടെ നില്‍ക്കുകയാണ് കുഞ്ഞു അരിന്‍.
സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും തെന്നിന്ത്യന്‍ പ്രേഷകരുടെ പ്രിയനായികയാണ് അസിന് തോട്ടുങ്കല്‍. തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ തിളങ്ങി നിന്നിരുന്ന അസിന് വ്യവസായ പ്രമുഖനായ രാഹുല്‍ ശര്‍മയുമായുളള വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്ന് ബ്രേക്ക് എടുത്തത്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അസിന്.
2016 ജനുവരിയിലാണ് ഇവര്‍ വിവാഹിതരായത്. 2017 ഒക്ടോബര്‍ 24 നാണ് അരിന്‍ പിറന്നത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലാണ് അസിന് താമസം. അരിന്റെ ആദ്യത്തെ ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമിട്ട് അച്ഛന്റെ മടിയില്‍ കിടന്നുറങ്ങുന്ന കുഞ്ഞ് അരിന്റെ ഫോട്ടോയും ഇവര്‍ പങ്കുവച്ചിരുന്നു.

Comments