
അമേരിക്കയിലെ ഏറ്റവും വലിയ മഞ്ഞുപ്രദേശമാണ് അലാസ്ക. ഡിസംബറില്‍ പൊതുവേ മഞ്ഞു പെയ്യാറുളള പ്രദേശത്ത് ഇത്തവണ വിപരീത കാലാവസ്ഥയാണ്. വര്‍ഷാവസാനം പ്രദേശത്തെ താപനില അനിയന്ത്രിതമായി ഉയര്‍ന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ വെതര്‍ സര്‍വീസ് കണക്കുകള്‍ പ്രകാരം അലാസ്കയിലെ കോടിയക് ദ്വീപിലെ താപനില 67 ഡിഗ്രി ഫാരന്‍ഹീറ്റായി ( 19.4 ഡിഗ്രി സെല്‍ഷ്യസ് ) ഉയര്‍ന്നു. ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
കോടിയാക് വിമാനത്താവളത്തില്‍ 65 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന താപനില പലയിടങ്ങളില്‍ മഴ പെയ്യുന്നതിനും ഇടയാക്കി. അപ്രതീക്ഷിതമായ കാലാവസ്ഥാ മൂലം നൂറ് കണക്കിന് ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. ഫോസില്‍ ഇന്ധനങ്ങളുടെ അമിത തോതിലുളള കത്തിക്കലാണ് പെട്ടെന്നുളള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അലാസ്കയിലെ പല പ്രദേശങ്ങളിലും ചൂടിനൊപ്പം കട്ടിപ്പുകയുടേയും സാന്നിധ്യമുണ്ട്. അമിതമായ തോതിലുളള ചൂട് കാട്ടുതീയുണ്ടാകാനുളള പ്രധാന കാരണങ്ങളിലൊന്നാണ്.






