
ആളുകള്‍ ബാങ്ക് എഫ്ഡി നിക്ഷേപം നടത്തുന്നത് സുരക്ഷ മുന്‍നിര്‍ത്തിയാണ്. വിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടമില്ലന്നു തന്നെയാണ് ബാങ്ക് നിക്ഷേപത്തിന്റെ പരിമിതി. കോവിഡിനു ശേഷം പലിശ നിരക്കില്‍ ഇടിവുണ്ടായിട്ടുണ്ട്്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി കൂടുതല്‍ പലിശ നലക്കുന്ന നിക്ഷേപ പദ്ധതികള്‍ ബാങ്കുകള്‍ അവതരിപ്പിച്ചു.
ഏതു ബാങ്കില്‍ നിക്ഷേപിച്ചാലാണ് കൂടുതല്‍ പലിശ ലിക്കുന്നതെന്നു നോക്കാം:
1. മൂന്നു വര്ഷത്തെസ്ഥിര നിക്ഷേപം മുതിര്‍ന്ന പൗരന്മാര്ക്ക് സൂരര്യോദയ് സ്മോള്‍ ഫിനാനസ് ബാങ്ക് നല്ക്കുന്നത് 7.30 ശതമാനം പലിശയാണ്. നിലവില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉള്‍പ്പെടെയുളളവയില്‍ ഏറ്റവും കൂടുതല്‍ പലിശയാണ് സൂര്യോദയ് നല്ക്കുന്നത്.
2. ഉജ്ജീവന് സ്മമാള് ഫിനാന്‍സ് ബാങ്ക് മൂന്നു വര്‍ഷത്തെ നിക്ഷേപത്തിനു നലകുന്ന പലിശ 7.25 ശതമാനമാണ്. ഒരു ലക്ഷം, രൂപ നിക്ഷേിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 1.24 ലക്ഷം രൂപയാണ് ലഭിക്കുക.
3. മുതിര്‍ന്ന പൗരന്മാര്ക്ക് മൂന്നു വര്‍ഷത്തെ നിക്ഷേപത്തിനു യെസ് ബാങ്ക് നല്‍കുന്നത് ഏഴുശതമാനം പലിശയാണ്. ഒരു ലക്ഷം രൂപയാണ് നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 1.23 ലക്ഷം രൂപയാണ് ലഭിക്കുക.
4. സമാന കാലാവധിയുളള നിക്ഷേപത്തിനു ആര്‍ബിഎല്‍ ബാങ്ക് നലക്കുന്നത് 6.80 ശതമാനമാണ് പലിശ. കാലാവധിയെത്തുമ്പോള്‍ 1.22 ലക്ഷം രൂ ലഭിക്കും.
5. എയു സ്മമാള് ഫിനാന്‍സ് ബാങ്കിലാകട്ടെ 6.75 ശതമാനം പലിശയാണ് ലഭിക്കുക.
കൂടുതല്‍ നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് ചെറുകിട ബാങ്കുകള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്.






