സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ കംഫര്‍ട്ടബിളാണെന്ന് പറയുന്ന വസ്ത്രമാണ് ജീന്‍സ്. സ്ത്രീകളുടേയും പുരുഷന്മാരുടേയും ജീന്‍സുകള്‍ തമ്മില്‍ ഫാഷനില്‍ വളരെയധികം വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. സ്ത്രീകളുടെ ശരീരവടിവിന് അനുസരിച്ചാണ് അവരുടെ ജീന്‍സുകള്‍ തയ്യാറാക്കിയിരിയ്ക്കുന്നത്. പുരുഷന്മാരുടെ ജീന്‍സിനെ അപേക്ഷിച്ച് സ്ത്രീകളുടെ ജീന്‍സിന് ചെറിയ പോക്കറ്റുകളാണ് തയ്ച്ചിരിയ്ക്കുന്നത്. സ്ത്രീകളുടെ ജീന്‍സുകള്‍ക്ക് ഇത്തരത്തില്‍ ചെറിയ പോക്കറ്റുകള്‍ പിടിച്ചിരിയ്ക്കുന്നതിനും ചില കാരണങ്ങളുണ്ട്.
ഇന്ന് ഫാഷനുകള്‍ മാറി മാറി വന്നുകൊണ്ടിരിയ്ക്കുകയാണ്. ഇന്നത്തെ ജീന്‍സുകള്‍ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന രീതിയിലുള്ള ഫാഷനിലേതാണ്. അത്തരത്തിലുള്ള ജീന്‍സിലേക്ക് വലിയ പോക്കറ്റുകള്‍ പിടിപ്പിച്ചാല്‍ ആ ജീന്‍സിന്റെ ഭംഗി മുഴുവന്‍ ഇല്ലാതാകും. അതിനാലാകണം സ്ത്രീകളുടെ ജീന്‍സില്‍ ചെറിയ പോക്കറ്റുകള്‍ പിടിപ്പിച്ചിരിയ്ക്കുന്നത്. മറ്റൊന്ന് സ്ത്രീകളുടെ ജീന്‍സില്‍ വലിയ പോക്കറ്റുകള്‍ വച്ചു പിടിപ്പിച്ചാലും, ധരിച്ചു കഴിയുമ്പോള്‍ പോക്കറ്റിന്റെ ഭാഗം വലിയുകയും അതില്‍ സാധനങ്ങള്‍ വയ്ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും. അതിലൂടെ ജീന്‍സില്‍ ഒരു പോക്കറ്റു വെച്ചതു കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയായിരിക്കും ഉണ്ടാകുക.
മറ്റൊന്ന് വസ്ത്ര കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുക എന്നതാണ്. ചെറിയ പോക്കറ്റുകള്‍ വയ്ക്കുമ്പോഴോ പോക്കറ്റുകള്‍ വയ്ക്കാതിരിക്കുമ്പോഴോ അത്രയും തുണിയുടെ ചിലവ് കമ്പനിക്ക് കുറയുന്നു. സ്ത്രീകളുടെ ജീന്‍സില്‍ ചെറിയ പോക്കറ്റുകള്‍ വയ്ക്കുമ്പോള്‍ മൊബൈല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വയ്ക്കാന്‍ സ്ഥലമില്ലാതായി മാറും. അങ്ങനെ ബാഗുകള്‍ കൊണ്ടു നടക്കേണ്ടതായി വരും. ഇത് ഹാന്റ് ബാഗുകളുടെ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

Comments