
കാര്യ കാരണം ഏതുമില്ലാതെ അന്ധവിശ്വാസങ്ങളെ പ്രണയിക്കുന്നവയാണ് പലരും. ചിലര്‍ അവരുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെയാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ നമ്മെ ഭയപ്പെടുത്തിത്തുടങ്ങുന്നത്. അത്തരത്തില്‍ നമുക്കിടയില്‍ നില നില്ക്കുന്ന ഒരു വിശ്വാസം മൂലം പുറത്തിറങ്ങാന്‍ പോലും സ്വാതന്ത്രമില്ലാത്ത ഒരു മൃഗമാണ് കരിമ്പൂച്ച.
കരിമ്പൂച്ചയെ കണ്ടാല്‍ ഭയക്കുകയും അവയെ കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്യുന്നത് നമുക്കിടയില്‍ നിലനില്‍ക്കുന്ന ഒരു രീതിയാണ്. എന്തിനാണ് കരിമ്പൂച്ചയെ ഭയക്കുന്നത്. ഇതിന് പിന്നില്‍ ഉള്ളത് വെറും കെട്ടുകഥകളാണ് നമ്മളില്‍ എത്രപേര്‍ക്ക് അറിയാം...? ഒരു കാലത്ത് കറുത്ത പൂച്ചയെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും കുറ്റമായിരുന്നത്രേ. എന്നാല്‍, മധ്യകാലത്തോടെ യൂറോപ്യന്മാരുടെ കണ്ണില്‍ കറുത്ത പൂച്ച ദുശ്ശകുനമായി മാറി. ദുര്മന്ത്രവാദികളുടെ സഹായിയാണ് കരിമ്പൂച്ചകള്‍ എന്നായിരുന്നു വയ്പ്പ്. അങ്ങനെ യൂറോപ്പില്‍ തുടങ്ങിയ കരിമ്പൂച്ചപ്പേടി പിന്നീട് കാട്ടുതീപോലെ പടരുകയായിരുന്നു.
ഇതൊക്കെ കെട്ടുകഥകളാണെന്ന് വിശ്വസിക്കുന്നവര്‍ക്കു പോലും ഒറ്റയ്ക്കുള്ള സമയങ്ങളില്‍ കരിമ്പൂച്ചയെ കാണുമ്പോള്‍ മുട്ടിടിയ്ക്കാറുണ്ട് എന്നതാണ് വാസ്തവം.






