
ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, നടൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങുന്ന കലാകാരനാണ് സിദ്ധാര്‍ത്ഥ് ശിവ. ദേശീയ അവാര്‍ഡ് നേടിയ നടിയാണ് സുരഭിലക്ഷ്മി. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ സുരഭിയും സിദ്ധാര്‍ത്ഥും ഒരുമിച്ച് മത്സരിച്ചിരുന്നു. സുരഭിലക്ഷ്മി ആ ഷോയില്‍ വിജയിയായപ്പോള്‍ റണ്ണര്‍ അപ്പായത് സിദ്ധാര്‍ത്ഥായിരുന്നു. ഇപ്പോഴിതാ സിദ്ധാര്‍ത്ഥിനൊപ്പം പഴയ ഓര്‍മ്മപുതുക്കലുമായി ഇന്‍സ്റ്റ റീല്‍സ് ചെയ്തിരിക്കുകയാണ് സുരഭിലക്ഷ്മി. ‘‘അരിശു മൂട്ടിൽ സിദ്ധു അമൃത ടിവി ബെസ്റ്റ് ആക്ടറിന് ശേഷം ഇപ്പോഴാണ് സിദ്ധു മായി ഒന്ന് കൊമ്പുകോർക്കാൻ അവസരം കിട്ടിയത്’’ എന്ന ക്യാപ്ഷനും നല്‍കിയാണ് സുരഭി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മികച്ച കമന്റുകളാണ് ഇവരുടെ റീല്‍സിന് കിട്ടിക്കൊണ്ടിരിക്കുന്നത്.






