
ഒമിക്രോണിനെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ വ്യാപനത്തിന് തടയിടാന്‍ ബൂസ്റ്റര്‍ ഡോസ് വാക്സീന് കൊണ്ട് സാധ്യമല്ലെന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ് ആരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ ജയ്പ്രകാശ് മുളിയില്‍. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രീയ ഉപദേഷ്ടാവാണ് ഡോക്ടര്‍ ജയ്പ്രകാശ്.
ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ലോകമെങ്ങും ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഭയപ്പെടുത്തുന്ന അസുഖമായി കോവിഡിനെ ഇനി കാണേണ്ട കാര്യമില്ല. ഒമിക്രോണ്‍ തീവ്രത കുറഞ്ഞ വകഭേദമാണ്. ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണവും വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപനം തടയുക സാധ്യമല്ലെന്നും ജലദോഷപ്പനി പോലെയാണ് ഒമിക്രോണെന്നും അദ്ദേഹം വ്യക്തമാക്കി.






