
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @Mib_india എന്ന യൂസര്‍ നെയിമോട് കൂടിയ അക്കൗണ്ടാണ് ബുധനാഴ്ച കുറച്ചു സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അക്കൗണ്ട് തിരിച്ചെടുക്കുകയും പൂര്‍വ സ്ഥിതിയിലാക്കിയതായും മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.
ഹാക്കര്‍ അക്കൗണ്ടന്റിന്റെ പേര് ഇലോണ്‍ മസ്ക് എന്ന് പുനര്‍നാമകരണം ചെയ്യുകയും 'എ ഗ്രേറ്റ് ജോബ്' എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടൊപ്പം ടെസ്ലയുടെ സ്ഥാപകനായ ഇലോണ്‍ മസ്കിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കാലിഫോര്‍ണിയയിലെ നികുതി നീക്കത്തെ വിമര്‍ശിച്ച ശതകോടീശ്വരന്മാരുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.






