ഇന്ത്യന്‍ വിപണിയില്‍ എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ ലൈറ്റ് ഇയര്‍ബഡ്സ് ബിഎച്ച്-205 ഉം വയേര്‍ഡ് ബഡ്സ് ഡബ്ല്യുബി 101 ഉം അവതരിപ്പിച്ചു. ചാര്‍ക്കോള്‍ നിറത്തിലാണ് നോക്കിയ ലൈറ്റ് ഇയര്‍ബഡ്സ് വിപണിയിലെത്തുക. 2799 രൂപയാണ് വില. 6mm ഓഡിയോ ഡ്രൈവറുകളാണ് നോക്കിയ ലൈറ്റ് ഇയര്‍ബഡ്സിലുള്ളത്. 36 മണിക്കൂര്‍ പ്ലേബാക്ക് ടൈം ഇത് വാഗ്ദാനം ചെയ്യുന്നു.
രണ്ട് 40mAh ബാറ്ററികളാണ് രണ്ട് ഇയര്‍ ബഡുകളിലുമുള്ളത്. ഒറ്റ ചാര്‍ജില്‍ ആറ് മണിക്കൂര്‍ നേരം ഇത് ഉപയോഗിക്കാം. 400 mAh ബാറ്ററിയുള്ള ചാര്‍ജിങ് കേസിന്റെ പിന്‍ബലത്തില്‍ 30 മണിക്കൂര്‍ നേരം ഉപയോഗിക്കാനുള്ള ചാര്‍ജ് കിട്ടും. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുള്ള ഇയര്‍ബഡ്സില്‍ ടച്ച് കണ്ട്രോള് ഉണ്ട്. സ്മാര്‍ട് വോയ്സ് അസിസ്റ്റന്റുകളും നിയന്ത്രിക്കാം.
നോക്കിയ വയേര്‍ഡ് ബഡ്സിന് 299 രൂപയാണ് വില. കറുപ്പ്, വെള്ള, നീല, ചുവപ്പ് നിറങ്ങളില്‍ ഇത് വിപണിയിലെത്തും. നോക്കിയയുടെ ഒരു സാധാരണ വയേര്‍ഡ് ഹെഡ്സെറ്റ് ആണിത്. 10mm ഡ്രൈവറുകളാണ് ഇതിലുള്ളത്. പാസീവ് നോയ്സ് ഐസൊലേഷന്‍ സൗകര്യമുണ്ട്. അലെക്സ, സിരി, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ളവ ഇതില്‍ നിയന്ത്രിക്കാം. 3.5 ഓഡിയോ ജാക്കുകളില്‍ ഈ ഹെഡ്സെറ്റ് ബന്ധിപ്പിക്കാം. കോമിലും ഓഫ്ലൈന് റീടെയില്‍ സ്റ്റോറുകളിലും ഇവ വില്പനയ്ക്കെത്തും.






