
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി 10 വരെ നികുതി റീഫണ്ട് ഇനത്തില്‍ 1.54 ലക്ഷം കോടി രൂപയാണ് നല്‍കിയത്.
ട്വിറ്ററിലൂടെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഇക്കാര്യം അറിയിച്ചത്. 1.59 കോടിയിലധികം നികുതിദായകര്‍ക്കാണ് ഇതു വരെ റീഫണ്ട് നല്‍കിയത്. 53,689 കോടി രൂപ ആദായനികുതി റീഫണ്ടായും 1,00,612 കോടി രൂപ കോര്‍പറേറ്റ് നികുതി റീഫണ്ടായുമാണ് നല്‍കിയത്.
2021-2022 വര്‍ഷത്തെ അസസ്മെന്റ് 23,406.28 കോടി രൂപയുടെ റീഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നതായി ആദായനികുതി വകുപ്പ് മറ്റൊരു ട്വിറ്ററിലൂടെ അറിയിച്ചു.






