
വിവാഹശേഷം സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും നടി ശരണ്യ മോഹന്‍ മലയാളികള്‍ക്കിന്നും ഏറെ പ്രിയപ്പെട്ടവളാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് ശരണ്യ. പ്രസവശേഷം തടിവച്ചിരുന്ന താരത്തിന് നേരെ സോഷ്യല്‍ മീഡിയയിലൂടെ ബോഡിഷെയിമിംഗും ഉണ്ടായി.
വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് മെലിഞ്ഞ് പഴയതുപോലെ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. എഴുപത്തിയൊന്ന് കിലോയില്‍ നിന്ന് 51 ലേക്കാണ് താരമെത്തിയിരിക്കുന്നത്. പ്രസവം കഴിഞ്ഞു തടിവച്ചുവെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന സ്ത്രീകളോട് ശരണ്യയ്ക്ക് പറയാനുളളത് കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. ഇത് ശരീരം മെലിയാന്‍ സഹായിക്കും.
മുലയൂട്ടലിന് ശേഷം പഴയതുപോലെ മിയമായ ഭക്ഷണരീതിയിലേക്ക് താന്‍ മാറിയെന്ന് ശരണ്യ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ഡാന്‍സ് പ്രാക്ടീസും പഠിപ്പിക്കലും ആരംഭിച്ചതോടെ തടി കുറഞ്ഞു. ചെറിയ യോഗാസനങ്ങളും ചെയ്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു.






