
മുംബൈ: തുടര്‍ച്ചയായി വിലക്കയറ്റ സൂചിക ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ആബിഐ വൈകാതെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും. അതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ ഇളവു വരുത്തി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വിവധ കാലയളവില്‍ നിക്ഷേപ പലിശയില്‍ പത്ത് ബേസിസ് പോയിന്റായി വര്‍ദ്ധിച്ചു. ഇതോടെ ഒരു വര്‍ഷത്തിനു മുകളില്‍ രണ്ടു വര്‍ഷത്തിനു താഴെ പലിശ 5 ശതമാനത്തില്‍ നിന്ന്്് 5.10 ശതമാനമായി. മുതിര്‍ന്ന പൗരന്മാരുടെ നിരക്ക് 5.50 ശതമാനത്തില്‍ നിന്നു 5.60 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്‌സി രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം കാലാവധി വരെയുളള നിക്ഷേപത്തിനു ബാങ്ക് 5.20 ശതമാനം നല്‍കുന്നത്. മൂന്നു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെയുളളള കാലാവധിയുളള നിക്ഷേപത്തിനു 5.40 ശതമാനമായി.
കൊടക്ക് മഹീന്ദ്ര ബാങ്ക് ഏഴു ദിവസം മുതല്‍ 30 ദിവസം വരെയും 31 ദിവസവും മുതല്‍ 120 ദിവസം വരെയുമുളള പലിശ നിരക്ക് ബാങ്ക് പരിഷ്‌കരിച്ചു.
ഐസിഐസിഐ ബാങ്കില്‍ ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുളള നിക്ഷേപങ്ങള്‍ക്കുളള പലിശ കഴിഞ്ഞ നവംബര്‍ 16 മുതലാണ് വര്‍ദ്ധിപ്പിച്ചത്. 2.5 ശതമാനവും മുതല്‍ 5.50 ശതമാനം വരെയാണ് വിവധ കാലയളവില്‍ പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും.






