
പിലിക്കോട്: നിന്നേഞാന്‍............കണ്ടന്നേ............മേഘം പൂക്കള്‍ പെയ്യുന്നേ......ഒന്നാകാം.............ഞാനെന്നേ...........നെഞ്ചില്‍ തീര്‍ത്തൊരെന്‍ പ്രണയപ്രപഞ്ചമിതാ...........ദര്‍ശനാ..........സര്വംസന.........നീന്സൗരഭം...... എന്‍ജീവന്‍ സായൂജ്യം’ യുവത്വത്തിന്റെ ചുണ്ടിലും കാതിലും ചേക്കേറിയ ഹൃദയം സിനിമയിലെ ആദ്യഗാനം. സിനിമ പുറത്തിറങ്ങുന്നതിനുമുന്‍പേ ഗാനം ഹിറ്റായി.
പാട്ട് പുറത്തിറക്കി രണ്ടുമാസം പിന്നിടുമ്പോള്‍ 1.9 കോടിയിലേറെ ആസ്വാദരാണ് യൂട്യൂബ് പിന്തുടര്ന്നത്. അരുണ്‍ എളാട്ടിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് ഹിഷാം അബ്ദുള്‍ വഹാബാണ്.
ഹിഷാമും ദര്‍ശന രാജേന്ദ്രനുമാണ് പാടിയത്. പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും ദര്‍ശന രാജേന്ദ്രനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ പാട്ട് പൂര്‍ണമായും കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ആസ്വാദകര്‍. മ്യൂസിക് ഗാനം പുറത്തിറക്കിയതോടെ ഹിറ്റാവുകയും ചെയ്തു.
ചിത്രം ജനുവരി 21-ന് പ്രദര്‍ശനത്തിനിരിക്കെ പാട്ട് മലയാളികള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് അരുണ്‍. 15 പാട്ടുകളുളള ചിത്രത്തില്‍ മൂന്നെണ്ണം അരുണിന്റേതായിട്ടുണ്ട്.






