
വീട്ടകങ്ങളിലെ പുരുഷമേധാവിത്വ പ്രവണതകളെ ചോദ്യം ചെയ്യുന്ന കൊച്ചുറാണി എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. തനിക്ക് നേരേയുളള ഭര്‍ത്താവിന്റെ അധികാര പ്രയോഗത്തെ ചെറുത്തു നില്ക്കുന്ന കൊച്ചുറാണി എന്ന നവവധുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
വീട്ടിലെ പുരുഷന്മാരുടെ തീര്‍പ്പുകളെ നിസ്സഹായതയോടെ അനുസരിക്കുന്ന ഭര്‍തൃമാതാവിന്റെയും ഭര്തൃസഹോദരപത്നിയുടെയും ഇടയിലേക്കാണ് കൊച്ചുറാണി വിവാഹം കഴിച്ചെത്തുന്നത്. തനിക്ക് നേരെ വരുന്ന കല്ലേറുകളെ കൊച്ചുറാണി എങ്ങിനെ പ്രതിരോധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ആകെതുക.
ഹേന ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായിക. ആട്, കോണ്ടസ, അങ്കമാലി ഡയറീസ്, ഭൂതകാലം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ആതിര പട്ടേല്‍ കൊച്ചുറാണിയെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോളി ചിറയത്ത്, പ്രിയ വി, അനിയന് മംഗലശ്ശേരി, പ്യാരി മഞ്ഞൂരാന്, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അബ്സ്ട്രാക്ട് മൈന്‍ഡ്സിന്റെ യുട്യൂബ് ചാനലിലൂടെ റിലീസായ കൊച്ചുറാണിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ അനുരാജ്, ക്രിയേറ്റീവ് സംഭാവന ഉമേഷ് വളളിക്കുന്ന്, ക്യാമറ വിഷ്ണുരാജന്‍, പശ്ചാത്തലസംഗീതം റാം സുരേന്ദര്‍, എഡിറ്റര്‍ ആദിത്യ പട്ടേല്‍, ശബ്ദനിയന്ത്രണം റിച്ചാഡ്, ഡിഐ സെഫ്ദര് മെര്‍വ, ഡിസൈന്‍ ആലാപ് കൃഷ്ണ, സഹായികള്‍: ശ്രവണ്‍കുമാര്‍.






