
നമ്മുടെ ഹെയര്‍സ്റ്റൈലും ലുക്കും തമ്മില്‍ വലിയ ബന്ധമാണുളളത്. ഹെയര്‍സ്റ്റൈല്‍ മാറ്റിയാല്‍ അത് നമ്മുടെ ലുക്കിനെ വലിയ രീതിയില്‍ സ്വാധീനിക്കും. ആളാകെ മാറിയല്ലോ എന്നും പ്രിയപ്പെട്ടവര്‍ പറയാറുണ്ട്. അത്തരത്തില്‍ മലയാളികളുടെ പ്രിയരാരം തലമുടിയില്‍ കിടിലന്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
ആരാണ് താരം എന്നല്ലേ മറ്റാരുമല്ല, നസ്രിയ നസീം ആണ് ആ നടി. തിമുടി ചുരുട്ടി, മാസ്ക് വച്ചിട്ടുളള ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ഒറ്റനോട്ടത്തില്‍ പെട്ടെന്ന് താരത്തെ മനസിലാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
പുതിയ ലുക്ക് കൊളളാം നസ്രിയയ്ക്ക് നന്നായി ചേരുന്നുണ്ടെന്നാണ് മിക്കവരുടെയും അഭിപ്രായം. മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് അഞ്ചുലക്ഷത്തിലധികം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. നാനി നായകനാകുന്ന അണ്ടെ സുന്ദരാകിനി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്.






