
ഫിറ്റ്നസിലും ഡയറ്റിലുമൊന്നും തരിമ്പും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി മലൈക അറോറ. എന്നാല്‍ ഇഷ്ടമുളള ഭക്ഷണങ്ങള്‍ കഴിക്കാനുളള അവസരവും താരം പാഴാക്കാറില്ല. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട സ്നാക്സ് ഏതാണെന്ന് പങ്കുവെച്ചിരിക്കുകയാണ് മലൈക.
ഒരു മധുരപലഹാരമാണ് താരത്തിന് ഏറ്റവും പ്രിയം. മറ്റൊന്നുമല്ല ബേസന് ലഡ്ഡു ആണത്. തന്റെ ഏറ്റവും വലിയ വീക്നെസ് എന്നു പറഞ്ഞാണ് ബേസന് ലഡ്ഡുവിന്റെ ചിത്രം മലൈക പങ്കുവെച്ചിരിക്കുന്നത്.
നേരത്തെയും ലഡ്ഡുവിനോടുളള പ്രിയം മലൈക പങ്കുവെച്ചിരുന്നു. മലയാളിയായ അമ്മ ജോയ്സ് അറോറ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം തനിക്കേറെ പ്രിയമാണെന്ന് മലൈക പറയാറുണ്ട്.






