
ടെലിവിഷനിലെ ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് അഖിൽ കവലയൂർ. ജിമ്മിൽ നിന്നുള്ള തന്റെ ഒരു രസികൻ വീഡിയോയാണ് ഈ കലാകാരന് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്തിട്ടും കുറയാത്ത തന്റെ വയറിനെക്കുറിച്ചാണ് അഖിലിന്റെ ഈ ഫൺ വീഡിയോ. വീഡിയോയുടെ പശ്ചാത്തലത്തിൽ, ‘മിന്നൽ മുരളി’യിലെ ഷിബുവിന്റെ പ്രശസ്തമായ ഡയലോഗും കേൾക്കാം. ‘ഞാനും ഒന്നും കളഞ്ഞിട്ടില്ല...വയറൽ വീഡിയോ...’എന്ന കുറിപ്പോടെയാണ് അഖിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.






