
ഗായിക അമൃത സുരേഷ് സുഹൃത്ത് സോണിയ്ക്ക്്ക്കൊപ്പമുളള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ദുബായില്‍ ഷോപ്പിങ്ങിനു പോകാനായി സോണിയ അമൃതയെ മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയില്‍. മേക്കപ്പിന്റെ ആദ്യഘട്ടം മുതല്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദ സംഭാഷണങ്ങളും വീഡിയോയെ രസകരമാക്കി. ക്രൂര സ്വഭാവമുളള മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സോണിയ എന്നു അമൃത തമാശയായി പറയുന്നുമുണ്ട്.
മേക്കപ്പ് വീഡിയോ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ജനശ്രദ്ധ നേടി. സോണിയെയും കുടുംബത്തെയും അമൃത വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.






