
ന്യൂഡൽഹി : സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഇതോടെ രാജ്യത്ത് അനുമതി നൽകുന്ന ഒന്‍പതാമത്തെ കോവിഡ് വാക്സീനാണ് സ്പുട്നിക് ലൈറ്റ്.
കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ വാക്സീന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇതു കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ്, സിംഗിൾ ഡോസ് സ്പുട്നിക് ലൈറ്റ് വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്.
രാജ്യത്തെ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായ റഷ്യൻ ‘സ്പുട്നിക് വി’യുടെ വാക്സീൻ ഘടകം-1 തന്നെയാണ് സ്പുട്നിക് ലൈറ്റിലും ഉള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് വാക്സീൻ വികസിപ്പിച്ചത്.






