
തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ബോളിവുഡ് താരം അവ്നീത് കൗര്‍. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാര്‍ എസ്.യു.വിയാണ് താരം സ്വന്തമാക്കിയത്. MH 47 BB 4497 എന്ന നമ്പറും സ്വന്തമാക്കിയാണ് താരത്തിന്റെ വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ഈ പുതുവര്‍ഷം തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ വര്‍ഷമാണെന്ന കുറിപ്പോടെ വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ അവ്നീത് പങ്കുവെച്ചിട്ടുണ്ട്.
റേഞ്ച് റോവര്‍ വെലാറിന്റെ ഏത് വേരിയന്റാണ് അവ്നീത് സ്വന്തമാക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാല് നിറങ്ങളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും ഫുജി വൈറ്റ് നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ലാന്‍ഡ് റോവര്‍ എസ്.യു.വികളില്‍ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായ വെലാര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയില്‍ എത്തുന്നുണ്ട്. ഒരു വേരിയന്റില്‍ മാത്രം എത്തിയിട്ടുള്ള ഈ പ്രീമിയം എസ്.യു.വിക്ക് പെട്രോള്‍ മോഡലിന് 79.87 ലക്ഷം രൂപയിലും ഡീസല്‍ മോഡലിന് 80.71 ലക്ഷം രൂപയിലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
ആര്-ഡൈനാമിക എസ് എന്ന വേരിയന്റിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. നിരവധി പ്രീമിയം ഫീച്ചറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 3D സൗണ്ട് ക്യാമറ, ഇലക്ട്രോണിക് എയര്‍ സസ്പെന്ഷന്, ക്യാബിന് എയര്‍ എയോണൈസേഷന്, 10 ഇഞ്ച് വലിപ്പമുള്ള പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് വലിപ്പമുള്ള ലോവര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍, റേഞ്ച് റോവര്‍ കണക്ടവിറ്റി ഫീച്ചറുകള്‍ എന്നിവയുടെ അകമ്പടിയിലാണ് ഈ വാഹനം എത്തുന്നത്.
2.0 ലിറ്റര്‍ ഇഞ്ചനീയം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് റേഞ്ച് റോവര്‍ വെലാറിന് കരുത്തേകുന്നത്. ഇതിലെ പെട്രോള്‍ എന്ജിന് 247 ബി.എച്ച്.പി പവറും 365 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്ജിന് 177 ബി.എച്ച്.പി. പവറും 430 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എന്‍ജിനൊപ്പവും ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്. മര്‍ദാനി, ദോസ്ത് തുടങ്ങി ടിങ്കു വെഡ്സ് ഷേരു തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയമായ താരമാണ് അവ്നീത് കൗര്‍.






