
നടി ഗൗരി കൃഷ്ണന്റെയും സംവിധായകന് മനോജ് പപേയാടിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഫെബ്രുവരി 11 ന് നാട്ടകത്തുളള സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
പീക്കോക്ക് ഷെയ്ഡിലുളള ലെഹംഗയും മഞ്ഞ പട്ടു സാരിയമായിരുന്നു ഗൗരിയുടെ വേഷം. സ്റ്റോണ്‍ , ബീഡ്സ് വര്ക്കുകളുളളതാണ് ലെഹംഗ. ബ്ലൗസിന്റെ പുറകുവശത്തായി ഗൗരിയുടെയും മനോജിന്റെയും പേരുകള്‍ എംബ്രോഡറി ചെയ്തിട്ടുണ്ട്. ദുപ്പട്ടയുടെ ബോര്ഡറില് മാത്രമേ വര്‍ക്കുകള്‍ നല്‍കിയിട്ടുളളൂ. സെറ ഡിസൈന്‍സ് ആണ് ലെഹംഗ ഒരുക്കിയത്.
മോതിരം മാറ്റത്തിന് മഞ്ഞ പട്ടുസാരിയാണ് ഗൗരി ധരിച്ചത്. പിങ്ക് ബ്ലൗസാണ് പെയര്‍ ചെയ്തത്. മുല്ലപ്പൂ ചൂടി, സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് വധുവിനെപ്പോലാണ് താരം ഒരുങ്ങിയത്.
കോട്ടയം സ്വദേശിയായ ഗൗരി അനിയത്തി എന്ന സീരിയലിലൂയൊണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പൗര്‍ണമിത്തിങ്കളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. ഈ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്. തിരുവനന്തപുരം സ്വദേശിയാണ്.






