
മകള്‍ സമീക്ഷയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി ശില്പ ഷെട്ടിയും കുടുംബവും. ജന്മദിന പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ശില്പ പങ്കിട്ടത്. മകള്ക്കൊപ്പഎുളള മനോഹരമായൊരു വീഡിയോയും ഹൃദ്യമായ കുറിപ്പും ശില്പ ഷെട്ടി പങ്കുവച്ചിരുന്നു. ‘നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന് ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം തന്നു, എന്റെ അവസാനം വരെ നിന്നെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു, ജന്മദിനാശംസകള് സമീഷ’ എന്നാണ് താരം വീഡിയോയ്ക്കൊപ്പം കുറിച്ചത്.
ടെഡി ബെയറുകളും പൂക്കളും ചോക്കലേറ്റ് സ്റ്റിക്കുകളും കൊണ്ട് അലങ്കരിച്ച പിറന്നാള്‍ കേക്കിനരികെയിരിക്കുന്ന സമീക്ഷയുടെ ക്യൂട്ട് ചിത്രത്തിന് നിരവധി ആരാധകരാണ് ലൈക്കുകളുമായെത്തിയത്. സമീക്ഷയും സഹോദരന് വിയാനുമൊപ്പമുളള വീഡിയോയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഈ കുട്ടിത്താരത്തിനുളള സ്നേഹവും പിറന്നാള്‍ ആശംസകളും കൊണ്ട് നിറയുകയാണ് വീഡിയോയ്ക്ക് താഴെ.
പെണ്മക്കളുടെ ദിനത്തിലും ശില്പ മകള്‍ക്കൊപ്പമുളള ഒരു വീഡിയോ പങ്കുവച്ചിരുന്നു. അമ്മയും മകളും തമ്മിലുളള ബന്ധത്തെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ആ വീഡിയോയില്‍ പറഞ്ഞിരുന്നത്. സമീക്ഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടി ഇങ്ങനെ കുറിച്ചു. ‘എന്നെ തിരഞ്ഞെടുത്തതിന് നന്ദി, നമ്മള് അമ്മയും മകളുമാണെങ്കിലും ഏല്ലായ്പ്പോഴും ഹൃദയത്തില്‍ നിന്ന് മികച്ച സുഹൃത്തുക്കളായിരിക്കുമെന്ന് ഞാന്‍ നിനക്ക് വാന്ദാനം ചെയ്യുന്നു. നിന്നെ സ്നേഹിക്കുന്നു’. ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വാടക ഗര്‍ഭധാരണത്തിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. എട്ട് വയസുകാരന് വിയാന്‍ ആണ് ഇവരുടെ മൂത്ത മകന്.






