
കോവിഡിന്റെ പല വകഭേദങ്ങളും വന്ന് പോയി. കോവിഡിനെകുറിച്ച് എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. കോവിഡിന്റെ വകഭേദമായ ഒമിക്രോണിന് ജലദോഷപ്പനിയുടെ ലക്ഷണങ്ങളെല്ലാമാണ് ഉള്ളത്. ഒമിക്രോണ്‍ ബാധിയ്ക്കുന്നവരെ നേരിടുന്ന പ്രധാന പ്രശ്നമായിരുന്നു തലവേദന. എന്നാല്‍ ഒമിക്രോണിന്റെ തലവേദനയും മറ്റുള്ള തലവേദനയും എങ്ങനെയാണ് വേര്‍തിരിച്ചറിയാന്‍ കഴിയുക എന്നത് ഒരു പ്രധാന ചോദ്യമായിരുന്നു.
ഒരാള്‍ക്ക് തലവേദന വരുന്നതിന് പല കാരണങ്ങളും ഉണ്ടായിരിയ്ക്കും. ഈ കാരണത്തിന് അനുസരിച്ചാണ് നമുക്ക് വേദന അനുഭവപ്പെടുക. ചിലരില്‍ തലയുടെ ഒരു വശത്ത് മാത്രമായിരിക്കും വേദന. അല്ലെങ്കില്‍ നടുഭാഗത്താകാം. അതും അല്ലെങ്കില്‍ തലയുടെ ഏതെങ്കിലുമൊരു വശത്ത് മാത്രമാകാം. എന്നാല്‍ ഒമിക്രോണ്‍ ബാധയാണെങ്കില്‍ തലയുടെയും നെറ്റിയുടെയും ഇരുഭാഗങ്ങളിലും വേദന അനുഭവപ്പെടാം. അതുപോലെ തലയ്ക്ക് കനവും അസ്വസ്ഥതയും നേരിയ വേദനയും അനുഭവപ്പെടാം. ഒമിക്രോണ്‍ തലവേദനയാണെങ്കില്‍ മറ്റ് തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം വരെ നീണ്ടു നില്ക്കാം. ചിലരില്‍ പെയിന്‍ കില്ലര്‍ കഴിച്ചാല്‍ പോലും ഇത്രയും സമയം നീണ്ടു നില്ക്കാം. മൈഗ്രേയ്ന് ഉള്ളവരാണെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. കാരണം മൈഗ്രേയ്നും ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന വേദനയാണ്.
നിത്യജീവിതത്തിലെ പല പ്രശ്നങ്ങളും നമ്മളെ തലവേദനയിലേക്ക് നയിക്കും. എന്നാല്‍ അവയൊക്കെ അത്രയധികം തീവ്രതയുള്ള തലവേദനയാകണമെന്നില്ല. മിടിക്കുന്ന, അമര്‍ത്തുന്നത് പോലെയുള്ള, കുത്തിക്കയറുന്നത് പോലെയുള്ള വേദനയും ഒമിക്രോണിന്റെ സവിശേഷതയാണ്. തലവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, തൊണ്ടവേദന, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടെങ്കില്‍ ഒമിക്രോണ്‍ ആണോയെന്ന് പരിശോധിച്ച് ഉറപ്പിയ്ക്കേണ്ടതാണ്.






