മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, മൂത്രത്തില്‍ രക്തം കാണുക, രണ്ട് മണിക്കൂര്‍ നീണ്ടു നില്ക്കുന്ന കഠിനമായ വയറുവേദന എന്നീ പ്രശ്നങ്ങളുമായാണ് 37 കാരന് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഞെട്ടിപ്പിയ്ക്കുന്ന കാര്യമായിരുന്നു കണ്ടത്. ലൈംഗിക സംതൃപ്തി നേടുന്നതിനായി ലിംഗത്തില്‍ ചരട് കയറ്റിയതിനെ തുടര്‍ന്നാണ് യുവാവിന് പ്രശ്നങ്ങള്‍ ഉണ്ടായത്.
ഇന്തോനേഷ്യയിലെ സുരബായയിലെ ഒരു ആശുപത്രിയിലായിരുന്നു സംഭവം. മൂത്രാനാളിയിലൂടെ ചരട് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മൂത്രാശയത്തില്‍ ക്യാമറ ഘടിപ്പിച്ച് തടസ്സം സൂക്ഷ്മമായി പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. സ്കാന്‍ ചെയ്തപ്പോള്‍ ക്യാമറയില്‍ നൈലോണ്‍ ചരടിന്റെ ഒരു കറുത്ത ബണ്ടില്‍ കണ്ടെത്താനായി. പിന്നീട് ലോക്കല്‍ അനസ്തേഷ്യ നല്കിയ ശേഷം ഫോഴ്സ്പ്സ് ഉപയോഗിച്ച് നൈലോണ്‍ ചരട് നീക്കം ചെയ്യുകയായിരുന്നു.
എല്ലാ ദിവസവും സ്വയംഭോഗം ചെയ്യുകയും അശ്ലീല വീഡിയോകള്‍ കാണുമായിരുന്നു. എന്നാല്‍ ആദ്യമായാണ് ലിംഗത്തിലേക്ക് ചരട് കയറ്റിയതെന്ന് യുവാവ് പറഞ്ഞു. മൂത്രനാളിയില്‍ നൈലോണ്‍ ചരട് കയറ്റിയതിന് ശേഷം നിവര്‍ന്നു നില്‍ക്കുകയും അശ്ലീല വീഡിയോ കാണുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ രണ്ട് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.






