
സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ വമ്പന്മാരായ എച്ച്ടിസിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഡിസയര്‍ 10 പ്രോ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഡിസംബര്‍ 15 മുതല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എച്ച്ടിസി ബോള്‍ഡ് എന്ന ഫോണിന്റെ ഒരു ആഗോള വെരിയന്റെ് ആണ് എച്ചടിസി 10 ഇവോ. എന്നാല്‍ വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ കമ്പനി വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടില്ല.
5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലെയും ഗോറില്ലാ ഗ്ലാസ് സംരക്ഷണവുമുള്ള ഡിസയര്‍ 10 പ്രോയുടെ റെസുലേക്ഷന് 400ppi ആണ്. ഹൈക്വളിറ്റി ഡിസ്പ്ലെയാണ് ഫോണിന്റെ പ്രധാനസവിശേഷത. ആന്‍ഡ്രോയിഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഒപ്പം ഈ ഫോണിന്റെ സ്ക്രീന്‍ സ്പ്ലീറ്റ് വ്യൂ അനുഭവം നല്‍കും. അതായത് വിആര്‍ സെറ്റുകള്‍ അനുയോജ്യമാണ് ഈ ഫോണ്‍.
20 മെഗാപിക്സല്‍ റിയര്‍ ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രധാന ഘടകം. ഫ്രണ്ട് ക്യാമറ 13 എംപിയാണ്. 3000mAh ബാറ്ററി ലൈഫും, ഡൂവല്‍ സിമ്മും, ഫിംഗര്‍ പ്രിന്റ സെന്‍സറുമെല്ലാം 10 പ്രോയുടെ പ്രത്യേകതയാണ്.






