ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം പൊന്നോമനയെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. നിലങ്ക നീരജ് എന്നാണ് നീരജിന്റെ മകളുടെ പേര്. നിലങ്കയുടെ ഒന്നാം പിറന്നാള്‍ ദിനത്തിനും ഏറെ പ്രത്യേകതയാണ്.22-2-22 എന്ന അപൂര്‍വ ദിനത്തിലാണ് നിലങ്കയുടെ ഒന്നാം പിറന്നാള്‍.
'നിലങ്ക നീരജിന്റെ ആദ്യ ജന്മദിനമായ 22-2-22ന് അവളുടെ മുഖം വെളിപ്പെടുത്തുന്നു. എത്ര പ്രത്യേകയുള്ള തിയതിയാണിത്, എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും സര്വ്വശക്തന് നന്ദി' എന്ന ക്യാപ്ഷനോടെയാണ് നീരജ് പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
2013ല്‍ പുറത്തിറങ്ങിയ 'ബഡ്ഡി' എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. 'പൈപ്പിന് ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിലൂടെ നായകനായി. 'ലവകുശ' എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡില്‍ ദി ഫാമിലിമാന് വെബ് സീരിസിലൂടെയും നീരജ് അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ആദ്യം പുറത്തിറങ്ങിയ 'പണിപാളി' എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു.






