
ഇന്ത്യയിലെ പ്രധാന ഫാഷന്‍ ഡിസൈനര്‍മാരിലൊരാളാണ് വൈശാലി ഷഡംഗുലെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മിലാന് ഫാഷന്‍ വീക്കില്‍ തന്റെ ശ്രൗത എന്ന വസ്ത്ര ശേഖരത്തെ അതിഗംഭീരമായി അവതരിപ്പിച്ചു കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് വൈശാലി.
ഇതിലൂടെ ഇന്ത്യന്‍ നെയ്ത്തു സംസ്കാരത്തെ പുത്തന്‍ ഫാഷന്‍ രംഗത്ത് മനോഹരമായി അവതരിപ്പിച്ച് ആഗോളതലത്തില്‍ ശ്രദ്ധ നേടുകയാണ് വൈശാലി. മിലാന് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഡിസൈനറാണ് വൈശാലി. ഫാഷന്‍ ഇന്ഫ്ളുവന്സായ മസൂം മിനാവാലയാണ് വൈശാലിയുടെ ഷോസ്റ്റോപ്പറായി എത്തിയത്. കൂടാതെ മിലാന് ഫാഷന്‍ വീക്കില്‍ ഒരു ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ ആദ്യമായാണ് ഷോസ്റ്റോപ്പറായി റാംപില്‍ എത്തുന്നതും.
വൈശാലിയുടെ കോസ്റ്റിയൂം നിര്‍മാണത്തിന്റെ പ്രധാന പ്രത്യേക്ത സീറോ വെയ്റ്റേജ് എന്ന ആശയമാണ്. ഓരോ വസ്ത്രങ്ങളിലും ഉണ്ടാക്കിയെടുക്കുന്ന ആകര്‍ഷണീയമായ ടെക്സ്റ്റുകളാണ് മറ്റൊരു പ്രത്യേകത.






