മത്സ്യബന്ധനത്തിനു പോയ തൊലിലാളിക്ക് ബോട്ടിനു സമീപത്തുനിന്നു ലഭിച്ചത് കോടികൾ മൂല്യമുള്ള ആംബർഗ്രിസ്. ബോട്ടിനു സമീപം വെള്ളത്തിൽ പൊങ്ങിക്കിടന്ന വസ്തു എടുത്തുകൊണ്ടുവന്ന് ഫാക്ടറി ഉടമയ്ക്ക് നൽകുകയായിരുന്നു. തേങ്ങ സംസ്ക്കരണ ഫാക്ടറിയിലെ തൊഴിലാളിയാണ് ഇയാൾ. തനിക്കു കിട്ടിയ സാധനം എന്തെന്നറിയാതെയാണ് ഇയാൾ ഫാക്ടറി ഉടമയ്ക്ക് നൽകിയത്. തെക്കൻ തായ്ലൻഡിലെ നരാതിവാട് പ്രവിശ്യയിലാണ് സംഭവം.
വസ്തു പരിശോധിച്ച ഫാക്ടറി ഉടമ സുവന്ന ഡാം ആണ് ഇത് ആംബർഗ്രിസ് അഥവാ എണ്ണത്തിമിംഗലത്തിന്റെ ദഹനശിഷ്ടമാക്കുമെന്ന സംശയം പ്രകടിപ്പിച്ചത്. കിട്ടിയ വസ്തു ആംബർഗ്രിസ് ആണെന്ന് തിരിച്ചറിയാൻ വേണ്ടി ഇതിന്റെ സാംപിൾ സോങ്ഖ്ല സർവകലാശാലയിൽ പരിശോധനയ്ക്കായും അയച്ചു. മഞ്ഞയും തവിട്ടും കലർന്ന നിറത്തിൽ മെഴുകുരൂപത്തിലുള്ള വസ്തുവിൽ ഒന്നിന് 16 കിലോയോളം ഭാരവും മറ്റൊന്നിന് 5 കിലോയോളം ഭാരവുമുണ്ട്. ആംബർഗ്രിസ്ആണെന്ന് ഉറപ്പിച്ചാൽ ആവശ്യക്കാർക്ക് വിൽക്കാൻ തന്നെയാണ് തീരുമാനം. ഇതിന്റെ വിഹിതം തൊഴിലാളിക്കു നൽകുമെന്നും സുവന്ന ഡാം വ്യക്തമാക്കി....
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ തിമിംഗലങ്ങളുടെ ദഹനശിഷ്ടം അഥവാ ആംമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണണിത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം വിസർജിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ദഹനശിഷ്ടത്തിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. ഇത് ഇടയ്ക്ക് ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആംമ്പർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംമ്പർഗ്രിസ് ഉപയോഗിക്കുക.
ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആംമ്പർഗ്രിസ് കിട്ടിയത് കഴിഞ്ഞ കഴിഞ്ഞ വർഷമാണ്. ഏകദേശം 127 കിലോയോളം ഭാരമുണ്ടായിരുന്നു ഈ ആംമ്പർഗ്രിസിന്. യെമനിലെ 35 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയാണ് ഈ ഭാഗ്യം കടാക്ഷിച്ചത്. ഏദൻ കടലിടുക്കിൽ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് അന്ന് മതസ്യത്തൊഴിലാളികള്ക്ക് 127 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിച്ചത്. യുഎഇയിലെ മൊത്ത വ്യാപാരി മത്സ്യത്തൊഴിലാളികളിൽ നിന്നും ഈ ആംബർഗ്രിസ് വാങ്ങിയത് 10.96 കോടി രൂപയ്ക്കായിരുന്നു. ഇവർ ഈ തുക തുല്യമായ പങ്കിട്ടെടുക്കുകയും ചെയ്തു.
2019ൽ തായ്ലൻഡിലുള്ള മറ്റൊരു മത്സ്യത്തൊഴിലാളിയായ ജുംറസിനും ആംമ്പർഗ്രിസ് ലഭിച്ചിരുന്നു. ആറ് കിലോയും 350 ഗ്രാമും തൂക്കമുള്ള അതിന് വിലയായി രണ്ട് കോടി 26 ലക്ഷമാണ് ലഭിച്ചത്. 2016 നവംബറിൽ ഒമാനിൽ നിന്നുള്ള മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് 80 കിലോയോളം വരുന്ന തിമിംഗല ഛർദി ലഭിച്ചിരുന്നു.ഒമാൻ സ്വദേശികളായ ഖാലിദ് അൽ സിനാനിയും കൂട്ടരുമാണ് ഈ ലോട്ടറിയടിച്ച ഭാഗ്യവാൻമാർ.






