
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 253 ആം ചിത്രം ജിബു ജേക്കബ് സംവിധാനം ചെയ്യും.
ചിത്രത്തിലേക്ക് നവാഗത അഭിനേതാക്കളെ തേടി സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും ഇതിനോടകം ശ്രദ്ധേയമാണ്.
‘അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടാണ് ഞാൻ ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്. ഞാനും സംവിധായകൻ ജിനു ജേക്കബ്ബും ഒന്നിക്കുന്ന സിനിമയിൽ നിങ്ങൾക്കും അവസരം. അഭിനയമാണ് നിങ്ങളുടെ ആവേശമെങ്കിൽ, സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ഇതാണ് നിങ്ങൾക്കായുള്ള ആ അവസരം. നിങ്ങളുടെ പ്രായം 5നും 80നും ഇടയിൽ ആണെങ്കിൽ ജാതി, മത, വർഗ, വർണ, ലിംഗ ഭേദമെന്യെ നിങ്ങൾക്ക് സ്വാഗതം. ഒരു ഫോട്ടോയും ഒരുമിനിറ്റിൽ കവിയാത്ത വീഡിയോയുമായ് ഉടൻ ഞങ്ങളെ ബന്ധപ്പെടുക. റീൽസും ഫോട്ടോഷോപ്പും ഒന്നും വേണ്ട. മേക്കപ്പ് തീരെ വേണ്ട, അത് ഞങ്ങൾ ഇട്ടോളം. ഞങ്ങൾ തേടുന്ന ആ മുഖം നിങ്ങളാണെങ്കിൽ, നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും. ഇതൊരു കാത്തിരിപ്പിന്റെ ഒടുക്കമാണ്. പുതിയ പ്രതീക്ഷയുടെ തുടക്കം’ എന്നാണ് സുരേഷ് ഗോപിയും ജിബുവും വീഡിയോയിൽ പറയുന്നത്.






