
പഞ്ചാബില്‍ മഞ്ഞപട്ട് വിരിച്ച പോലെ കിടക്കുന്ന കടുകുപാടത്തിനു നടുവില്‍ നിന്ന്, സ്റ്റൈലിഷായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി മകള്‍ പ്രാര്‍ത്ഥനയും എത്തി.
‘ദില്‍ വാല ദുല്‍ഹനിയ ലേ ജായേന്‍ഗേ’ എന്ന ചിത്രത്തിലെ കജോളിനെ ഒാര്മിപ്പിച്ചുകൊണ്ടു കജോള്‍ വൈബ്സ്’ എന്നാണ് പ്രാര്‍ത്ഥന ചിത്രത്തിനു കമന്റ് ഇട്ടിരിക്കുന്നത്. പഞ്ചാബില്‍ അവധി ആഘോഷിക്കാന്‍ എത്തിയതാണ് താരം. അങ്ങനെ നിരവധി കാഴ്ച്ചകളാണ് പഞ്ചാബില്‍ കാണാന്‍ ഇരിക്കുന്നത്. പഞ്ചാബ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍.






