
വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ആതിര മാധവ്. മഞ്ഞ പട്ടു സാരിയും ട്രെഡീഷനൽ ആഭരണങ്ങളും ധരിച്ച് വധുവിനെ പോലെയാണ് താരം അണിഞ്ഞൊരുങ്ങിയത്. അമ്മയാകാൻ പോകുന്നതു കൊണ്ട് ഈ വനിതാ ദിനം വളരെ പ്രത്യേകയുള്ളതാണെന്ന് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ‘ഒരു അമ്മയാകാന്‍ പോകുന്നതുകൊണ്ടു ഈ വനിതാ ദിനം എനിക്ക് സന്തോഷം നല്കുന്നു’ എന്നു താരം കുറിച്ചു. സ്വന്തമായി ഒരു സ്ഥലം കെട്ടിപ്പടുക്കുമ്പോഴും കുടുംബത്തെ പരിപാലിക്കുമ്പോഴും നിങ്ങള്‍ നേരിടേണ്ടി വരുന്ന തടസങ്ങൾ വളരെ വലുതാണ്. നമ്മളെല്ലാവരും എപ്പോഴും കൂടുതൽ ശക്തരായി ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തെളിമയോടെ പ്രകാശിക്കട്ടെ, നക്ഷത്രങ്ങൾ ഒന്നിക്കട്ടെ. എല്ലാ പോരാളികൾക്കും വനിതാദിനാശംസകൾ എന്നു ആതിര ആശംസകള്‍ നേര്‍ന്നു.
കുടുംബ വിളക്ക് എന്ന സീരിയലിലുടെയാണ് ആതിര മിനി സ്ക്രീനില്‍ എത്തിയത്. ഗര്‍ഭിണിയായതോടെ അഭിനയ രംഗത്തു നി്നും വിട്ടു നിന്നെങ്കിലും യുട്യൂബ് ചാനലിലൂടെ താരം സജീവമാണ്. 2020 നവംബർ 9ന് ആയിരുന്നു ആതിരയും രാജീവും വിവാഹിതരായത്.






