
തിരുവനന്തപുരം : സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ബജറ്റ് അവതരണത്തിന് മുന്‍പ് രംഗത്തെത്തി. ബജറ്റ് പൂര്‍വ ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും സതീശന് പറഞ്ഞു. അതേസമയം, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധിയില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.
സാമ്പത്തിക സര്‍വേ സ്റ്റാറ്റിയൂട്ടറി രേഖയല്ല. സഭാ സമ്മേളനത്തില്‍ ഉണ്ടായ ഇടവേളകൊണ്ട് നേരത്തേ വയ്ക്കാന്‍ കഴിഞ്ഞില്ല. സഭയില്‍ വയ്ക്കുന്നതിന് മുന്‍പ് പുറത്ത് ലഭ്യമാക്കുന്നതിനോട് യോജിപ്പില്ല. സാമ്പത്തിക റിപ്പോര്‍ട്ട് നിയമപരമായി സഭയില്‍ വയ്ക്കേണ്ട രേഖയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്നാല്‍, കേരള നിയമസഭയിലും പാര്‍ലമെന്റിലും പിന്തുടര്ന്നു വരുന്ന കീഴ്വഴക്കം അനുസരിച്ച് ഇക്കണോമിക്ക് റിവ്യൂ/സര്‍വേ ബജറ്റ് അവതരണത്തിന് മുന്‍പായി അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.






