
ബേസല്‍: ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധു, എച്ച്.എസ്. പ്രണോയ് എന്നിവര്‍ സ്വിസ് ഓപ്പണ്‍ സെമിയില്‍ കടന്നു. വനിതാ സിംഗിള്‍സില്‍ കാനഡയുടെ മിഷേലി ലിയെ 21-10, 21-19 നു തോല്‍പ്പിച്ചാണു സിന്ധുവിന്റെ സെമിപ്രവേശനം. 2-ാം സീഡായ സിന്ധുവിനു ക്വാര്‍ട്ടറില്‍ ജയിക്കാന്‍ വേിവന്നതു വെറും 36 മിനിറ്റ്.
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ഇന്ത്യക്കാരന് പി. കശ്യപിനെ നേരിട്ടുളള സെറ്റുകള്‍ക്കു കീഴടക്കിയാണ് സെമി ഉറപ്പിച്ചത്. സ്കോര്‍: 21-16,21-16. ഇന്ന് തായ്ലാന്ഡിന്റെ സുപാനിദ കെയ്റ്റ്തോങ്ങിനെതിരെയാണ് സിന്ധുവിന്റെ സെമിഫൈനല്‍ പോരാട്ടം.
അതേസമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാള് 2-ാം റൗണ്ടില്‍ തോറ്റു പുറത്തായി. സൈനയെക്കാള്‍ (റാങ്ക് 23) താഴ്ന്ന റാങ്കിലുളള മലേഷ്യയുടെ കിസോന സെല്വദുരെയോടാണു (റാങ്ക് 64) തോറ്റത്. (21-17,13-21, 13-21)






