ഹോളി ആഘോഷങ്ങള്‍ക്കിടെ ശരീരം മുഴുവന്‍ പച്ചനിറത്തില്‍ കുളിച്ച് നിസ്സഹായതയോടെ നില്ക്കുന്ന നായയുടെ വീഡിയോ ഹോളി ദിനത്തില്‍ പുറത്ത് വന്നിരുന്നു. കെട്ടിയിട്ടിരിയ്ക്കുന്ന നായ എതിര്‍പ്പ് പ്രകടിപ്പിയ്ക്കുമ്പോഴും യുവാവ് നായയുടെ ശരീരത്തിലേക്ക് പച്ചനിറത്തിലുള്ള പൊടി വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ആഘോഷങ്ങള്‍ക്കിടെ എന്തിനാണ് ഒരു മൃഗത്തിനോട് ഇത്തരത്തില്‍ ഒരു ക്രൂരത കാണിച്ചതെന്നാണ് വീഡിയോ വൈറലായതോടെ പലരും ചോദിച്ചത്.
ഇപ്പോള്‍ ആ നായയെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചെന്ന വിവരമാണ് നടിയും മോഡലും ഗായികയുമൊക്കെയായി ഷിബാനി ദണ്ഡേക്കര്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. റോക്സി എന്ന പേരിലുള്ള ആ നായയെ ഓര്‍മയില്ലേ എന്നും അവളെ ഒടുവില്‍ രക്ഷപ്പെടുത്തി എന്നും പറഞ്ഞാണ് ഷിബാനി പോസ്റ്റ് പങ്കുവെച്ചത്. റോക്സിയെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്നും ഇപ്പോള്‍ മനോഹരമായൊരു വീട്ടിലേക്കുള്ള യാത്രയിലാണ് അവള് എന്നുമാണ് റോക്സിയെ രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് ഷിബാനി കുറിയ്ക്കുന്നത്.

മാര്‍ച്ച് ഇരുപത്തിയൊന്നിനാണ് റോക്സിയുടെ മേല്‍ ഹോളി നിറം വലിച്ചെറിയുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായത്. ഡെറാഡൂണില്‍ നിന്ന് പുറത്തുവന്ന വീഡിയോക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഒടുവില്‍ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ച് ഉടമ പിന്നീട് വീഡിയോ പങ്കുവെച്ചെങ്കിലും ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീഡിയോയിലുള്ള രണ്ടു പേര്‍ക്കെതിരെ മൃഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള വകുപ്പ് ചുമത്തുകയും ചെയ്തിരുന്നു.

Comments