
മലയാളി പ്രേക്ഷകര്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ ചുറുചുറുക്കിന്റെ പര്യായമായി നില്ക്കുന്ന ആളാണ് അനന്യ. സിനിമയില്‍ ഇടവേളകള്‍ പലതുണ്ടായപ്പോഴും അനന്യയുടെ രൂപത്തില്‍ മാത്രം മാറ്റം വന്നിട്ടില്ല. പ്രായം കൂടുന്നുണ്ടെങ്കിലും അനന്യ ഇപ്പോഴും കോളേജ് വിദ്യാര്‍ത്ഥിനിയെ പോലെ ചെറുപ്പമാണ്. അതിനു പിന്നിലെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് താരം.
വലിയ രഹസ്യങ്ങളൊന്നുമില്ല, അഞ്ചാറ് വര്‍ഷമായി ഡയറ്റ് നോക്കുന്നുണ്ട്. ചെറുപ്പം നിലനിറുത്താനോ ലേഡി മമ്മൂക്കയാകാനോ ഉള്ള ശ്രമമല്ല, ആരോഗ്യം നിലനിറുത്തണമെന്നുണ്ട്, അതിനുവേണ്ടി ഭക്ഷണകാര്യത്തില്‍ നിയന്ത്രണമുണ്ട്. വലിയ ഫുഡി അല്ല, വണ്ണം വച്ചാല്‍ എനിക്ക് തന്നെ അസ്വസ്ഥത തോന്നും. പിന്നെ അത് കുറയ്ക്കാന്‍ നോക്കും. ഓവര്‍ വെയിറ്റിലേക്കൊന്നും ഇതുവരെ പോയിട്ടില്ല, കഥാപാത്രം ആവശ്യപ്പെട്ടാല്‍ വണ്ണം വക്കുന്നതിന് കുഴപ്പമില്ല. തവരം വ്യക്തമാക്കി.






