
പാലക്കാട്: ബസില്‍ ഇരിക്കാനും നില്‍ക്കാനും സ്ഥലമില്ലേല് എന്ത് ചെയ്യാനാ ബസിന്റെ മുകളില്‍ സീറ്റ് ഉറപ്പിക്കും. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. പാലക്കാടാണ് വൈറല്‍ വീഡിയോയുടെ ഉറവിടം. നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ട് കണ്ടു മടങ്ങിയ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബസില്‍.
ബസിലെ യാത്രക്കാരല്ല വൈറല്‍ വീഡിയോയിലെ താരം. ബസിനു മുകളില്‍ കയറി ഇരിക്കുന്ന യാത്രക്കാര്‍ക്കും സംയമനത്തോടെ ടിക്കറ്റ് നല്കുന്ന കണ്ടക്ടറാണ് വൈറലായിരിക്കുന്നത്. ബസിനുള്ളല്‍ തിരക്കായതോടെയാണ് ഒരു പറ്റം യാത്രക്കാര്‍ ബസിനു മുകളില്‍ സീറ്റ് തേടിയെത്തിയത്. കണ്ടക്ടറും ഇവര്‍ക്ക് പിന്നാലെ കയറി എല്ലാര്ക്കും ടിക്കറ്റ് ഉറപ്പാക്കുന്നതാണ് ദൃശ്യം.
സമീപത്തുനിന്നവരില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കണ്ടക്ടര്‍ മുകളില്‍ നിന്ന് ടിക്കറ്റ് നല്‍കുന്നതും ഇതിനിടെ ബസ് പതുക്കെ മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങൡ കാണാം. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.






