ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്, എല്ലാവരുടെയും താത്പര്യം ഒരുപോലെയല്ലെന്ന് തെന്നിന്ത്യന്‍ താരം യഷ്. പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം. തന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല എന്നും തന്റെ സിനിമ കാണണം, നല്ലതാണെങ്കില്‍ മറ്റ് സിനിമയും കാണണം എന്നും യഷ് പ്രേക്ഷകരോട് പറഞ്ഞു.
'ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവര്‍ക്ക് അവരുടേതായിട്ടുള്ള ചോയ്സും പ്രിഫറന്‍സുമുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരുടേയും സിനിമകളെയും വര്‍ക്കുകളേയും ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരും നിങ്ങളെ എന്റര്ടെയ്ന് ചെയ്യാനാണ് ശ്രമിക്കുന്നത്. ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിലല്ലല്ലോ. കെ.ജി.എഫിന്റെ റിലീസ് എട്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചതാണ്. അന്ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല. എനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. എല്ലാം അവര്‍ക്ക് വിടുകയാണ്. എന്റെ അഭിപ്രായത്തില്‍ പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം. എന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല. എന്റെ സിനിമ കാണണം നല്ലതാണെങ്കില്‍ മറ്റ് സിനിമയും കാണണം.' യഷ് പറഞ്ഞു.
ഒരു ദിവസത്തെ വ്യത്യാസത്തിലാണ് വിജയ് ചിത്രം ബീസ്റ്റും, യാഷ് നായകനാകുന്ന കെജിഎഫ് ചാപ്റ്റര്‍ ടുവും തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. ആദ്യം ഏപ്രില്‍ 14ന് ഇരു സിനിമകളും ഒന്നിച്ചു റിലീസ് ചെയ്യാനിരുന്നിടത്താണ് ക്ലാഷ് ഒഴുവാക്കാന്‍ ബീസ്റ്റിന്റെ റിലീസ് ഏപ്രില്‍ 13 ലേക്ക് മാറ്റിയത്.






