വൈദ്യുതിയും മുടങ്ങി ഇരുട്ടിലായ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണിന് വിലക്കുള്ള പരീക്ഷാഹാളില്‍ പിന്നീട് കുട്ടികള്‍ പരീക്ഷ എഴുതിയത് മൊബൈല്‍ വെളിച്ചത്തില്‍. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണ് മൊബൈല്‍ വെളിച്ചത്തെ തുടര്‍ന്ന് വിവാദമായിരിക്കുന്നത്. ഇരുട്ടത്തിരുന്ന് പരീക്ഷ എഴുതുന്നത് പ്രായോഗികമല്ലാതെ വന്നതോടെയാണ് ഫ്ലാഷുകള്‍ തെളിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നു.
സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്കുണ്ട്. ഇത്തരം ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ പോലും ഹാളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്നോടിയായി പരീക്ഷ കണ്ട്രോളര് പുറത്തിറക്കുകയും ചെയ്തിരുന്നു. വൈദ്യുതി മുടക്കം പരിഹരിക്കാന്‍ കോളജിന് കഴിയാതിരുന്ന സ്ഥിതിക്ക് കുട്ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.






