
ആലിയ ഭട്ട്–രൺബീർ കപൂർ വിവാഹത്തിന് ബോളിവുഡ് സുന്ദരി കരീഷ്മ കപൂർ തിളങ്ങിയത് മനീഷ് മൽഹോത്ര സാരിയില്‍. ഐവറി ഷീർ ഓർഗൻസ സാരിയാണിത്. ഓറഞ്ച് ബ്രോകേഡ് ബ്ലൗസ് ആണ് പെയർ ചെയ്തത്. മനീഷ് മൽഹോത്രയുടെ കഹാബ് കലക്ഷനിൽ നിന്നുള്ളതാണ് ഈ സാരി. ഹാന്റ് എംബ്രയോഡ്റി ചെയ്ത ഫ്ലോറൽ ഡിസൈനുകളാണ് ഈ സാരിയെ ആകർഷകമാക്കുന്നത്.
വളകൾ, ഹെഡ്ബാന്റ്, കമ്മൽ എന്നിവയാണ് ആക്സസറീസ്. ബൺ ഹെയർ സ്റ്റൈലാണ് പിന്തുടര്ന്നിരിക്കുന്നത്. കരീഷ്മയും ചിത്രങ്ങൾ മനീഷ് മൽഹോത്ര സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിവാഹത്തിനിടയിലെ ചിത്രങ്ങൾ കരീഷ്മയും പങളകുവെച്ചിട്ടുണ്ട്. താരത്തിന്റെ പ്രൗഢഗംഭീരമായ ലുക്കിനെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തി.






