
കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന. സീരിയലുകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദേവി ചന്ദന പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നൃത്തങ്ങളും റീല്‍സ് വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ‘കച്ചാ ബദാം’ എന്ന പാട്ടിന് ചുവടു വച്ചിരിക്കുകയാണ് ദേവി ചന്ദന. ഒപ്പം കൂടാന്‍ കുടുബാംഗങ്ങളുമുണ്ട്. ‘‘നിങ്ങളുടെ ഭ്രാന്ത് മുഴുവൻ കുടുംബത്തിനും കൈമാറുമ്പോൾ ... ഇത് പാർട്ടി സമയമാണ്’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരത്തിന്റെ വീഡിയോ.
താരം ഷെയര്‍ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകര്‍ വീഡിയോ ഏറ്റെടുക്കുകയും രസകരമായ കമന്റുകള്‍ താഴെ കൊടുക്കുകയും ചെയ്തിട്ടുണ്ട്.






