
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെയും പ്രിയതാരമാണ് പ്രിയാമണി. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും പ്രിയാമണി തിളങ്ങാറുണ്ട്. 2007ല്‍ പരുത്തിവീരന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം സോഷ്യല്‍മീഡിയയില്‍ പ്രിയാമണി പങ്കു വെയ്ക്കാറുണ്ട്. പുതിയതായി താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സാരി ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കളര്‍ഫുള്‍ സാരിയില്‍ സുന്ദരിയായിട്ടാണ് പ്രിയാമണിയെ കാണാനാവുക.
‘‘സാരി വെറുമൊരു വസ്ത്രമല്ല, അതൊരു സ്വാധീനമാണ്, ഒരു ഐഡന്റിറ്റിയാണ്... ഒരു ഭാഷയാണ്’’ എന്നാണ് പ്രിയാമണി ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
വി ക്യാപ്ചേഴ്സ് ഫോട്ടോഗ്രഫിയാണ് പ്രിയാമണിയുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. താരത്തിനായി ഈ മനോഹരമായ സാരി ഒരുക്കിയിരിക്കുന്നത് റിമി നായക് ഇന്ത്യ ആണ്. മഹീ ഷെട്ടി സ്റ്റൈലിങ്ങും പ്രദീപ് മേക്കപ്പും ചെയ്തിരിക്കുന്നു. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ ടെലിവിഷന്ഷോകളില് സജീവമായിരിക്കുന്ന പ്രിയാമണി, നിരവധി ഡാന്‍സ് - റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവാണ്.






