
ആയുസിന്റെ മൂന്നില് ഒരുഭാഗം നമ്മള് ഉറങ്ങിത്തീര്ക്കുന്നു എന്നാണു കണക്കുകള് പറയുന്നത്. പലര്ക്കും ഉറക്കം ഒരു ആവേശമാണ്. ഇത്തരക്കാര്ക്ക് എത്ര ഉറങ്ങിയാലും കൊതിതീരില്ല. എന്നാല് ചിലര്ക്കാകട്ടെ എത്ര ശ്രമിച്ചാലും ഉറങ്ങാന് കഴിയറുമില്ല. ഉറക്കം ഇല്ലാത്ത അവസ്ഥ എന്നത് ഏറെ ഭീകരമാണ്. പ്രത്യേകിച്ച് എല്ലാവരും ഉറങ്ങുന്ന സമയത്ത് ഉറക്കം കുറയുന്നതാണ് ഏറെ ഭീകരം. ചിലര് ഉറക്ക ഗുളികള് കഴിച്ച് ഇതില് നിന്നു രക്ഷപെടും. എന്നാല് ജീവിതശൈലിയില് അല്പ്പം ശ്രദ്ധിച്ചാല് ആര്ക്കും നന്നായി ഉറങ്ങാന് കഴിയും. ഇക്കാര്യത്തില് ഏറ്റവും പ്രധാന ശരിയായ ഭക്ഷണക്രമമാണ്. ഭക്ഷണ കാര്യത്തില് കുറച്ചു കാര്യങ്ങള് ശ്രദ്ധിച്ചാല് നിങ്ങള്ക്കു മികച്ച ഉറക്കം ലഭിക്കും.
വയര് നിറച്ചു ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന് കിടന്നാല് ഒരിക്കലും നല്ല രീതിയില് ഉറങ്ങാന് കഴിയില്ല. രാത്രി ഉറങ്ങുന്നതിനു രണ്ട് മൂന്ന് മണിക്കൂര് മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.
രാത്രിയില് കൊഴുപ്പേറിയതും എരിവും പുളിയും കൂടിയതുമായ ആഹാരം ഒഴിവാക്കുക. ഇതു പുളിച്ചു തെകിട്ടലിന് ഇടയാക്കും.
ഉറങ്ങുന്നതിനു 6 മണിക്കൂര് മുമ്പേ കഫീന് അടങ്ങിയ ആഹാരം ഒഴിവാക്കുക. കഫീന് തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും നിങ്ങളുടെ ഉറക്കം നഷ്ട്ടപ്പെടുത്തുകയും ചെയ്യും.
മുന്തിരി, വാഴപ്പഴം, ആപ്പിള്, എന്നിവ നല്ല ഉറക്കം നല്കുന്ന ആഹാരങ്ങളാണ്.
തൈര്, ശര്ക്കര ചേര്ത്തുണ്ടാക്കിയ ആഹരങ്ങളും മികച്ച് ഉറക്കം നല്കും.
രാത്രിയില് ചൂടോടുകൂടി അരാസ് പാല് കുടിക്കുന്നതും വളരെ നല്ലതാണ്.







Comments