പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക്. തിരുവന്തപുരം ചിറയന്‍കീഴ് പുലിമൂട് ജംഗ്ഷന് സമീപമാണ് ലൈല കോട്ടേജ്. പ്രേം നസീറിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ലൈല കോട്ടേജില്‍ നടന്റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷവും നിരവധി സിനിമാ പ്രേമികള്‍ സന്ദര്‍ശനം നടത്താറുണ്ട്.
പ്രേം നസീറിന്റെ സ്വത്തുക്കള്‍ പങ്കിട്ടപ്പോള്‍ ഇളയമകള്‍ റീത്തയ്ക്കാണ് വീട് ലഭിച്ചിരുന്നത്. പിന്നീട് റീത്ത മകള്‍ക്ക് വീട് കൈമാറി. വിദേശത്ത് താമസിക്കുന്ന കുടുംബതത്തിന് വീട് നോക്കുന്നത് പ്രയാസമായതിനെതുടര്ന്നാണ് വില്‍ക്കാനുള്ള തീരുമാനമായത്. വീടിന് 60 വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കിലും ഭിത്തികള്‍ക്കും കോണ്‍ക്രീറ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
സിനിമാ പ്രേമികള്‍ക്കും സിനിമാതാരങ്ങള്‍ക്കും പോലും പ്രിയപ്പെട്ട 'ലൈലാ കോട്ടേജ്' വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നാലെ നെറ്റിസണ്‍സ് രംഗത്തെത്തി. സ്വകാര്യ വ്യക്തികള്‍ വീട് സ്വന്തമാക്കും മുമ്പ് സര്‍ക്കാര്‍ ലൈല കോട്ടേജ് ഏറ്റെടുക്കണമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.






