
ഓസ്ട്രേലിയൽ പലയിടങ്ങളിലും കംഗാരുക്കൾ കറങ്ങി നടക്കുന്നത് കാണാം. മനുഷ്യ സാമീപ്യമൊന്നും അവയ്ക്ക് ഒരു പ്രശ്നമല്ല. ജനവാ, കേന്ദ്രങ്ങളിലും പാർക്കുകളിലും നിരത്തുകളിലുമൊക്കെ ഇവയെത്താറുണ്ട്. എന്നാൽ ബാറിനുള്ളിലൂടെ കയറിയിറങ്ങുന്ന ഒരു കംഗാരുവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ബാറിനുള്ളിലേക്ക് കയറിയ കംഗാരു കൗണ്ടറിനു മുന്നിൽ തടിച്ചുകൂടി നിൽക്കുന്ന ആളുകൾക്കിടയിലൂടെ സാവധാനം നടന്നു നീങ്ങുകയാണ്. ബാറിലുണ്ടായിരുന്നവർ യാതൊരു ഭാവഭേദവുമില്ലാതെ കംഗാരു കടന്നുപോകുമ്പോൾ വഴിമാറി നിൽക്കുന്നതും കാണാം. വീഡിയോ കണ്ടവരെയെല്ലാം ബാറിലുണ്ടായിരുന്നവരുടെ തണുപ്പൻ പ്രതികരണമാണ്.
അവയെ കാണുന്നത് അവിടുത്തുകാർക്ക് പുതുമയൊന്നുമല്ല. അതാകാം ബാറിലുണ്ടായിരുന്നവർ ഭാവഭേദമില്ലാതെ നിൽക്കാൻ കാരണമെന്നാണ് നിഗമനം. ഓസ്ട്രേലിയൻ ആനിമൽസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചത് നിരവധിയാളുകള്‍.






